അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍; സ്കൂള്‍ പരീക്ഷകള്‍ മാറ്റിവച്ചു
- ഇടുക്കിയില്‍ രാത്രി ഉറങ്ങിക്കിടന്ന ഗൃഹനാഥന് മുഖത്ത് വെടിയേറ്റ് മരിച്ച നിലയില്‍, കതകില്‍ അഞ്ച് വെടിപ്പാടുകള്‍
- മൂവാറ്റുപുഴയില്‍ സ്ത്രീകളെ കടന്നുപിടിച്ചെന്ന പരാതിയില്‍ രണ്ടുപോലീസുകാരെ കസ്റ്റഡിയിലെടുത്തു
- ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് 32കാരി മരിച്ചു
- സംശയം: തൃശൂരില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോഴിക്കോട് വടകരയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
കോഴിക്കോട് വടകരയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ചോമപ്പാലയിലാണ് സംഭവം. കണ്ണൂരുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 12പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്റ്റിയറിങ്ങിനുള്ളില്‍ കുടുങ്ങി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.