'പേടിച്ച് വിറച്ച് 56 ഇഞ്ച്'; ഡൽഹിയിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തലാക്കി, പിള്ളേരെ പ്രതിരോധിക്കാൻ 23,000 പൊലീസുകാർ
പേടിച്ചുവിറച്ച് നരേന്ദ്ര മോദി ഭരണകൂടം. നാളെ ജന്തർ മന്തറിലേക്ക് കോക്രോച്ച് ജനതാ പാർട്ടിയുടെയും എസ്.എഫ്.ഐ അടക്കമുള്ള ഇടത് വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരം ആഞ്ഞടിക്കാൻ പോകുകയാണ്. ഇതിനെ അടിച്ചൊതുക്കാൻ ഡൽഹി പൊലീസിന് നിർദേശം ലഭിച്ചു കഴിഞ്ഞു.
യാത്ര മാർഗങ്ങൾ റദ്ദാക്കി
ശനിയാഴ്ച ഡൽഹിയിലേക്കും നിസാമുദ്ദീനിലേക്കുമുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി. മെയിൽസ്, എക്‌സ്പ്രസ് ട്രെയിൻ സർവീസുകൾ നാളെ പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
അനുമതിയില്ല
പത്ത് ദിവസം മുൻപ് അറിയിച്ച് അനുവാദം എടുത്തിട്ടില്ലെന്ന് കാണിച്ച് സിജെപി പ്രതിഷേധ സമരത്തിനു ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. മധ്യ ഡൽഹിയിൽ ഭാരതീയ നാഗരിക് സുരക്ഷ സംഹിത സെക്ഷൻ 163 പുറപ്പെടുവിച്ചു.
മെട്രോ അടച്ചു
ഒക്ടോബർ പത്ത് ശനിയാഴ്ച ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനും തീരുമാനം. പ്രതിഷേധക്കാർ എത്താതിരിക്കാനാണ് മെട്രോയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
സമരക്കാരെ പേടിച്ച് യാത്രാ സൗകര്യങ്ങൾ പൂർണമായും മുൻകൂട്ടി തടയുകയാണ് ചെയ്യുന്നത്. ഒരേ സമയം പ്രക്ഷോഭകരുടെ യാത്ര തടയുകയും സാധാരണ ജനജീവിതം തടസപ്പെടുത്തി പ്രക്ഷോഭകർക്ക് എതിരാക്കാൻ തന്ത്രം പ്രയോഗിക്കയുമാണ്. ഇതോടൊപ്പം രാജ്യവ്യാപകമായി വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന നടപടിയും തുടങ്ങി. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണ് കൂട്ടായ നടപടി. എസ്എഫ്‌ഐ, സിജെപി പ്രവർത്തകർ ഇത്തരത്തിൽ വേട്ടയാടപ്പെട്ടു. Also Read: 'ഖലീഫ' ഇഷ്ടപ്പെടാത്തവർ സ്വബോധം നഷ്ടപ്പെട്ടവർ; പരിഹാസവുമായി മല്ലിക സുകുമാരൻ
