1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oath taking in Oommen Chandy's name

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

ഇരുപത്തിയൊന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച സുനില്‍ ചവിട്ടു പാടമാണ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്.

Oath-taking in Oommen Chandy's name
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. വടക്കാഞ്ചേരി പഞ്ചായത്ത് കോണ്‍ഗ്രസ് അംഗമാണ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇരുപത്തിയൊന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച സുനില്‍ ചവിട്ടു പാടമാണ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്.
 
ഇതിനെതിരെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് അംഗം കണ്ണനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു. മൂന്നാഴ്ചയ്ക്കകം എതിര്‍ കക്ഷികള്‍ വാദം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചു. അതേസമയം ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസനരേഖ പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
 
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിവി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന അടിയന്തരയോഗത്തിനു ശേഷമാണ് തീരുമാനമുണ്ടായത്. ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപനം നടത്തിയത്.
അടുത്ത ലേഖനം
ബൈക്ക് നിര്‍ത്തിക്കാന്‍ ശ്രമിച്ചു; പരിക്കേറ്റ യുവാക്കളെ റോഡില്‍ ഉപേക്ഷിച്ച് പോലീസുകാര്‍ ഓടി രക്ഷപ്പെട്ടു