'കോൺഗ്രസിൽ നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉള്ളത് എവിടെയെങ്കിലും കാണാൻ പറ്റുമോ'; വേണുഗോപാലിന്റെ വാക്കുകൾ
കോൺഗ്രസിൽ നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി വിവാദമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ എൽഡിഎഫ് തങ്ങൾക്കെതിരെ ഇറക്കുന്ന കാർഡാണ് കോൺഗ്രസിൽ അടി എന്നത്. അത് വെറുതെയാണെന്ന് വേണുഗോപാൽ തിരഞ്ഞെടുപ്പ് സമയത്ത് 24 നു നൽകിയ അഭിമുഖത്തിലാണ് പറയുന്നത്.
' തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ ഇറക്കാൻ പറ്റിയ ഒരു കാർഡേ ഉള്ളൂ, കോൺഗ്രസ് അധികാരം കിട്ടിയാൽ അടിച്ചുപിരിയും എന്നത്. ആ കാർഡിൽ വിശ്വസിച്ചാണ് ഇവർ ഈ പ്രചരണമൊക്കെ നടത്തുന്നത്. ആ കാർഡിലൊന്നും ജനം വീഴില്ല. എവിടെയെങ്കിലും കാണാൻ പറ്റോ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ട് പരസ്യമായി എന്തെങ്കിലും വിവാദം ഉണ്ടായതായി. എവിടെ അടി,' വേണുഗോപാൽ പറഞ്ഞു.