1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nithin Raj Death Case Crime Branch

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

കേസിൽ ഓറൽ പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി.സംഗീത നമ്പ്യാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു

Nidhin Raj
അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. കണ്ണൂർ കമീഷണർ പി.നിധിൻ രാജിന്റെ ശുപാർശ പ്രകാരമാണ് തീരുമാനം.
 
കേസിൽ ഓറൽ പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി.സംഗീത നമ്പ്യാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായ സംഗീതയുടെ മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് ഒളിവിലായിരുന്ന സംഗീത ഉദ്യോഗസ്ഥർക്കു മുന്നിൽ കീഴടങ്ങിയത്. 
 
കേസിലെ ഒന്നാം പ്രതി ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യഹർജിയും കോടതി തള്ളി. ഇയാൾ ഇപ്പോഴും ഒളിവിൽ തുടരുന്നു.
അടുത്ത ലേഖനം
ആശങ്ക സൃഷ്ടിച്ച് ആമയിഴഞ്ചാന്‍ കനാലിലെ റെയില്‍വേ ജോലികള്‍