1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah Virus Kozhikode News

നിപ രോഗലക്ഷണം: 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Nipah Virus
നിപ രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മലപ്പുറത്ത് നിപ ബാധിച്ച് മരണപ്പെട്ട 14കാരന്റെ വീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെ താമസിക്കുന്ന വ്യക്തിയാണ് ഇയാള്‍. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 
 
അതേസമയം 14കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന നാലുപേര്‍ക്ക് രോഗലക്ഷണം ഉണ്ടെന്നും ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചുവെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേര്‍ മരണപ്പെട്ടിട്ടുണ്ട്. മരിച്ച കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ നിപ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും നടക്കുക.
അടുത്ത ലേഖനം
പോക്സോ: മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ