അനുബന്ധ വാര്‍ത്തകള്‍
- മഴക്കാലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയും; വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാന്‍ ഈ പാനിയങ്ങള്‍ കുടിക്കാം
- സംസ്ഥാനത്ത് ഇന്ന് മഴ തകര്‍ക്കും; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു
കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ
കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. സ്‌കൂട്ടര്‍ കേടായപ്പോള്‍ കടയില്‍ കയറി നില്‍ക്കുകയായിരുന്നു യുവാവ്. പിന്നാലെ കടയുടെ തൂണില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
സംഭവത്തില്‍ കടയുടമ കെഎസ്ഇബിക്കെതിരെ ആരോപണമുടയര്‍ത്തി. കടയുടമ പിമുഹമ്മദ് തൂണില്‍ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞദിവസം രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.