1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah death in malappuram

സംസ്ഥാനത്ത് വീണ്ടും നിപ മരണം: ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു, നാലുപേര്‍ക്ക് രോഗലക്ഷണം

Nipah Death
സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ആശുപത്രികളില്‍ പ്രവേശിച്ച ശേഷം രോഗം ഗുരുതരമായതിന് പിന്നാലെയാണ് കോഴിക്കോട് മിംസ് ശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ച് നിപ സ്ഥിരീകരിക്കുകയായിരുന്നു.
 
പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം 14കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന നാലുപേര്‍ക്ക് രോഗലക്ഷണം ഉണ്ടെന്നും ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചുവെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേര്‍ മരണപ്പെട്ടിട്ടുണ്ട്. മരിച്ച കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ നിപ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും നടക്കുക. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിപ രോഗലക്ഷണം: 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി