അനുബന്ധ വാര്‍ത്തകള്‍
- നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി
- പുതുക്കിയ മഴ മുന്നറിയിപ്പ്: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, യെല്ലോ അലര്‍ട്ട് അഞ്ചുജില്ലകളില്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
- ന്യൂനമര്‍ദ പാത്തി അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമാകും; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത
- ശക്തമായ മഴയില്‍ പമ്പ, മണിമലയാറുകള്‍ കരകവിഞ്ഞു; അഞ്ചുനദികളില്‍ മഞ്ഞ അലര്‍ട്ട്
കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു; ആരോഗ്യനില അതീവഗുരുതരം
കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും നിപ സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാകുക. നിലവില്‍ കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.
അതേസമയം കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്.