1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Naranganam Kadammanitta Mithun

പിതാവും മാതാവും ജയിച്ച വാര്‍ഡില്‍ മത്സരിക്കാന്‍ മകനും

Naranganam
പത്തനംതിട്ട: പിതാവും മാതാവും ജയിച്ച വാര്‍ഡില്‍ ഇപ്പോള്‍ മത്സരിക്കാന്‍ മകനും തയ്യാറായിരിക്കുന്നു. നാരങ്ങാനം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് അഡ്വ.മിഥുന്‍ എസ് കരുണ്‍ മത്സരിക്കുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് കടമ്മനിട്ട കരുണാകരന്‍ തൊട്ടടുത്ത എട്ടാം വാര്‍ഡില്‍ മത്സരിക്കുന്നു. ഇരുവരും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്ഥികളായാണ് മത്സരിക്കുന്നത്.
 
നാരങ്ങാനം പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് കൂടിയായ കടമ്മനിട്ട കരുണാകരന്‍ അറിയപ്പെടുന്ന നാടക സീരിയല്‍ നടനാണ്. ഇതിനൊപ്പം ഇദ്ദേഹം വോളിബോള്‍ സംസ്ഥാന റഫറീസ് ബോര്‍ഡ് കണ്‍ വീനര്‍ കൂടിയാണ്.
 
സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ കലാപ്രതിഭ ആയിരുന്ന മിഥുന്‍ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഏഴു വര്ഷം സംസ്ഥാന നാടക പ്രതിഭകൂടിയാണ് ഇദ്ദേഹം. നിയമ ബിരുദധാരിയാണ് മിഥുന്‍. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി സിംഗപ്പൂരില്‍ അവന്‍ പിറന്നു!