അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (12:15 IST)
മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർ സംവിധായകൻ അൻവർ റഷീദ് തമിഴിലേക്ക്. അൻവർ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മിഥുൻ മാനുവേൽ തോമസാണ്. മിഥുൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അൻവർ റഷീദ് ആദ്യം സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിൽ നായകനാകുന്നത് കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും മിഥുൻ മാനുവേൽ തോമസ് പറഞ്ഞു. ട്രാൻസ് ആണ് അൻവർ റഷീദിന്റെ അവസാനം ഇറങ്ങിയ ചിത്രം.