ശ്രീനു എസ്|
Last Updated:
തിങ്കള്‍, 30 നവംബര്‍ 2020 (12:08 IST)
ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. സിംഗപ്പൂരാണ് സംഭവം. കൊവിഡ് ബാധിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തിലാണ് കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയത്. നേരത്തേ ഗര്‍ഭിണിയില്‍ നിന്ന് രോഗം കുഞ്ഞിലേക്ക് പകരുമോയെന്ന് ശാസ്ത്രം ഉറ്റുനോക്കിയിരുന്നു. ഇതിനിടെയാണ് ജന്മനാ ആന്റിബോഡിയുമായി കുഞ്ഞിന്റെ വരവ്.
സെലിന്‍ നിഗ് ചാന്‍ എന്ന യുവതിയാണ് കുഞ്ഞിന് ജമ്മം നല്‍കിയത്. മാര്‍ച്ചിലായിരുന്നു ഇവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നത്. എന്നാല്‍ കുട്ടിയെ രോഗം ബാധിച്ചിട്ടില്ല. തന്നില്‍ നിന്ന് കൊവിഡിനെതിരായ ആന്റി ബോഡികള്‍ കുഞ്ഞിലേക്ക് പോയതാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് യുവതി പറഞ്ഞു.