1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Models death case News

മോഡലുകളുടെ മരണം: ആഡംബരക്കാര്‍ ഓടിച്ചയാളെ ചോദ്യം ചെയ്ത് വിട്ടയച്ചതില്‍ ദുരൂഹത

Models Death Case
മോഡലുകളുടെ മരണത്തില്‍ കാറിനെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഓടിച്ച കാക്കനാട് സ്വദേശി സൈജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചതില്‍ ദുരൂഹത. വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും മുന്‍പേ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. സൈജുവിനെ അന്വേഷണ സംഘം പ്രതിചേര്‍ത്തിട്ടില്ല. ഇത് കേസ് അട്ടിമറിക്കാനെന്നാണ് സംശയം. മോഡലുകള്‍ക്ക് സൈജു ലഹരി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് ക്ഷണിച്ചതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട റഹ്മാന്‍ മൊഴി നല്‍കിയിരുന്നു. 
 
അതേസമയം മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവരുടെ അപകട മരണത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയാണ് ചോദ്യം ചെയ്യുന്നത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് 150ലധികം പേര്‍ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം. യുവതികളടക്കമുള്ളവരെ ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണം നടത്തുന്നത് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ് നേതൃത്വം നല്‍കുന്ന സംഘമാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആന്ധ്രയിൽ കനത്ത മഴ, മരണം 17 ആയി, നൂറോളം പേരെ വെള്ളപ്പൊക്കത്തിൽ കാണാനില്ല