ഷോര്‍ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 നവം‌ബര്‍ 2021 (10:14 IST)
ഷോര്‍ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആലുവ വട്ടേക്കാട്ടു പറമ്പില്‍ രാജു ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനത്തിനു ശേഷം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :