1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MLA Allowance for House Office Rent

Fact Check: എംഎല്‍എമാര്‍ക്കു വാടക അലവന്‍സ് ഉണ്ടോ? ബിജെപി പ്രചരണം പൊളിയുന്നു

ഈ വിവാദങ്ങള്‍ക്കിടെ സമൂഹമാധ്യമങ്ങളില്‍ ബിജെപി ഹാന്‍ഡിലുകള്‍ നടത്തുന്ന പ്രചരണം എംഎല്‍എയ്ക്കു ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 രൂപ വാടക അലവന്‍സ് ഉണ്ടെന്നാണ്

MLA Allowance for House Office Rent, VK Prasanth, R Sreelekha
Fact Check: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ ആവശ്യപ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ചെറിയ തുകയ്ക്കാണ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ശ്രീലേഖ ആരോപിച്ചിരുന്നു. 
 


ഈ വിവാദങ്ങള്‍ക്കിടെ സമൂഹമാധ്യമങ്ങളില്‍ ബിജെപി ഹാന്‍ഡിലുകള്‍ നടത്തുന്ന പ്രചരണം എംഎല്‍എയ്ക്കു ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 രൂപ വാടക അലവന്‍സ് ഉണ്ടെന്നാണ്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണ്. ഒരു രൂപ പോലും എംഎല്‍എമാര്‍ക്കു വാടക അലവന്‍സ് ഇനത്തില്‍ ലഭിക്കുന്നില്ല. എംഎല്‍എയുടെ അലവന്‍സ് പട്ടിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വാടക അലവന്‍സിനെ കുറിച്ച് അതില്‍ എവിടെയും പ്രതിപാദിക്കുന്നില്ല.  
അടുത്ത ലേഖനം
ലോകത്തിലെ ഏറ്റവും ശക്തമായ സൈനികരുടെ പട്ടിക പുറത്തിറങ്ങി: പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം ഇതാണ്