അനുബന്ധ വാര്‍ത്തകള്‍
- വാഗ്ദാനം മറന്ന് യുഡിഎഫ് സർക്കാർ; സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
- അന്ന് എതിർത്തു, ഇന്ന് ഹെലികോപ്റ്റർ വേണം; മലക്കംമറിഞ്ഞ് സതീശൻ
- മറുപടി പറയാൻ തോന്നുമ്പോൾ അങ്ങോട്ട് വരാം; സെക്രട്ടറിയേറ്റിൽ മാധ്യമവിലക്ക്
- പ്രതിഷേധങ്ങളെ പേടിച്ച് മുഖ്യമന്ത്രി; സമര ഗേറ്റ് വീണ്ടും അടച്ചു
- 'എന്തിനാ സതീശാ പിള്ളേരെ പറഞ്ഞു പറ്റിച്ചത്'; വാഹന മോഡിഫിക്കേഷനിൽ അടിതെറ്റി സർക്കാർ
'മാധ്യമവിലക്ക് പഴയ ഓർഡർ, ആലോചിക്കാൻ സമയം കിട്ടിയിട്ടില്ല'; വിചിത്ര ന്യായീകരണവുമായി സതീശൻ
2018 ലെ പഴയ സർക്കാരിന്റെ ഓർഡർ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതിനെ കുറിച്ച് ഞങ്ങൾക്കു ആലോചിക്കാൻ സമയം കിട്ടിയിട്ടില്ല
സെക്രട്ടറിയേറ്റിലെ മാധ്യമവിലക്കിൽ വിചിത്ര ന്യായീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. പഴയ സർക്കാരിന്റെ ഓർഡർ ആണ് നിലവിലുള്ളതെന്നും അതുകൊണ്ടായിരിക്കും മാധ്യമവിലക്കെന്നും സതീശൻ പറഞ്ഞു.
2018 ലെ പഴയ സർക്കാരിന്റെ ഓർഡർ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതിനെ കുറിച്ച് ഞങ്ങൾക്കു ആലോചിക്കാൻ സമയം കിട്ടിയിട്ടില്ല. അത് പഠിച്ചിട്ടു വേണം തീരുമാനിക്കാൻ - സതീശൻ പറഞ്ഞു. ഭരണത്തിലെത്തിയിട്ട് ഒരു മാസം ആയെങ്കിലും പഴയ സർക്കാരിന്റെ ഓർഡർ എന്നുപറഞ്ഞ് മുഖം രക്ഷിക്കാനാണ് സതീശൻ ശ്രമിച്ചത്.
അതേസമയം സെക്രട്ടറിയേറ്റിലെ സമരഗേറ്റ് വീണ്ടും അടച്ചതുമായി ബന്ധപ്പെട്ടും വിചിത്ര പ്രതികരണമാണ് സതീശൻ നടത്തിയത്. പ്രതിഷേധങ്ങളും സമരങ്ങളും വരുമ്പോൾ തുറന്നിട്ട ഗേറ്റ് വീണ്ടും അടയ്ക്കുന്നതാണെന്ന് സതീശൻ പറഞ്ഞു.