1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Vehicle Modification Trolls

'എന്തിനാ സതീശാ പിള്ളേരെ പറഞ്ഞു പറ്റിച്ചത്'; വാഹന മോഡിഫിക്കേഷനിൽ അടിതെറ്റി സർക്കാർ

'മുഖ്യമന്ത്രി പിള്ളേരെ പറ്റിച്ചു' എന്നാണ് വലിയൊരു വിഭാഗം ഇൻഫ്‌ളുവൻസർമാരുടെയും ട്രോൾ

VD Satheesan
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ. തിരഞ്ഞെടുപ്പിനു മുൻപ് വാഹന മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ അനുവദനീയമായ മോഡിഫിക്കേഷനുകൾ അല്ലാതെ യുവാക്കൾ ആഗ്രഹിച്ച പോലെ പുതിയ മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രിക്കെതിരെ ട്രോളുകൾ ഇറങ്ങിത്തുടങ്ങിയത്. 
 
വാഹന മോഡിഫിക്കേഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 18 തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്. എന്നാൽ ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ഇപ്പോൾ തന്നെ അനുവദനീയമാണ്. 'ഇതാണോ മുഖ്യമന്ത്രി തങ്ങൾക്കു ഉറപ്പ് നൽകിയ മോഡിഫിക്കേഷൻ' എന്നാണ് യുവാക്കളടക്കം സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നത്.


'മുഖ്യമന്ത്രി പിള്ളേരെ പറ്റിച്ചു' എന്നാണ് വലിയൊരു വിഭാഗം ഇൻഫ്‌ളുവൻസർമാരുടെയും ട്രോൾ. നേരത്തെ സതീശനെ പിന്തുണച്ച ഇൻഫ്‌ളുവൻസർമാർ അടക്കം ഇപ്പോൾ മറുകണ്ടം ചാടിയിരിക്കുകയാണ്. മുഖ്യമന്ത്രി നാല് വോട്ടിനു വേണ്ടി നുണ പറഞ്ഞെന്ന് പോലും പരിഹാസമുണ്ട്. 
About Writer
WEBDUNIA