അനുബന്ധ വാര്‍ത്തകള്‍
- പ്രതിഷേധങ്ങളെ പേടിച്ച് മുഖ്യമന്ത്രി; സമര ഗേറ്റ് വീണ്ടും അടച്ചു
- വെള്ളാപ്പള്ളിയുടെ വിഷയത്തിൽ തെറ്റുണ്ടായി, പ്ലീനത്തിന് പകരം വിശാല സംസ്ഥാന സമിതി ചേരാൻ തീരുമാനിച്ച് സിപിഎം
- ബിജെപി അനുകൂല നിലപാടുള്ള ബി.അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു
- സംസ്ഥാനത്ത് പരക്കെമഴയ്ക്ക് സാധ്യത; മൂന്നിടത്ത് റെഡ് അലര്‍ട്ട്
- തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചു; ഇന്നും നാളെയും കനത്ത മഴ
മറുപടി പറയാൻ തോന്നുമ്പോൾ അങ്ങോട്ട് വരാം; സെക്രട്ടറിയേറ്റിൽ മാധ്യമവിലക്ക്
കന്റോൺമെന്റ് ഗേറ്റ് വഴിയാണ് നേരത്തെ മാധ്യമപ്രവർത്തകരെ അകത്തുകയറ്റിയിരുന്നത്
സെക്രട്ടറിയേറ്റിൽ മാധ്യമവിലക്ക്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് മാധ്യമപ്രവർത്തകരെ വിലക്കിയിരിക്കുന്നത്. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കും വിലക്കുണ്ട്.
കന്റോൺമെന്റ് ഗേറ്റ് വഴിയാണ് നേരത്തെ മാധ്യമപ്രവർത്തകരെ അകത്തുകയറ്റിയിരുന്നത്. ഇപ്പോൾ ഈ ഗേറ്റിലൂടെ മാധ്യമപ്രവർത്തകർക്കു അകത്തുപ്രവേശിക്കാൻ സാധിക്കില്ല. അക്രഡിറ്റേഷൻ കാണിച്ചാലും അകത്തേക്ക് കയറ്റുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാത്രമല്ല മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും മാധ്യമപ്രവർത്തകർക്കു ഈ നിയന്ത്രണമുണ്ട്.
നേരത്തെ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്കു താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയപ്പോൾ പോലും അന്ന് പ്രതിപക്ഷ നേതാവായിരുന്നു വി.ഡി.സതീശൻ വിമർശിച്ചിരുന്നു. ഇപ്പോൾ സമാന രീതിയിലുള്ള മാധ്യമനിയന്ത്രണമാണ് സതീശൻ നടത്തുന്നത്.