അനുബന്ധ വാര്‍ത്തകള്‍
- മറുപടി പറയാൻ തോന്നുമ്പോൾ അങ്ങോട്ട് വരാം; സെക്രട്ടറിയേറ്റിൽ മാധ്യമവിലക്ക്
- പ്രതിഷേധങ്ങളെ പേടിച്ച് മുഖ്യമന്ത്രി; സമര ഗേറ്റ് വീണ്ടും അടച്ചു
- വെള്ളാപ്പള്ളിയുടെ വിഷയത്തിൽ തെറ്റുണ്ടായി, പ്ലീനത്തിന് പകരം വിശാല സംസ്ഥാന സമിതി ചേരാൻ തീരുമാനിച്ച് സിപിഎം
- ബിജെപി അനുകൂല നിലപാടുള്ള ബി.അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു
- സംസ്ഥാനത്ത് പരക്കെമഴയ്ക്ക് സാധ്യത; മൂന്നിടത്ത് റെഡ് അലര്‍ട്ട്
അന്ന് എതിർത്തു, ഇന്ന് ഹെലികോപ്റ്റർ വേണം; മലക്കംമറിഞ്ഞ് സതീശൻ
ഓഗസ്റ്റിലാണ് ഹെലികോപ്റ്ററിന്റെ കരാർ അവസാനിക്കുന്നത്
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ തുടരണമെന്ന നിലപാടിൽ യുഡിഎഫ്. പൊലീസിന്റെ ആവശ്യങ്ങൾക്കായുള്ള ഹെലികോപ്റ്റർ തുടർന്നും വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിനു കത്ത് നൽകിയിട്ടുണ്ട്.
ഓഗസ്റ്റിലാണ് ഹെലികോപ്റ്ററിന്റെ കരാർ അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് കരാർ നീട്ടണമെന്ന പൊലീസിന്റെ ആവശ്യം. സതീശൻ സർക്കാരും ഇക്കാര്യത്തിൽ അുകൂല നിലപാടെടുക്കാൻ സാധ്യതയുണ്ട്. ഹെലികോപ്റ്റർ സംസ്ഥാനത്തിന്റെ ആവശ്യമാണെന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക്.
അതേസമയം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അവയവദാനമടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കു ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനം ഉന്നയിച്ചിരുന്ന ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശൻ.