പ്രതിഷേധങ്ങളെ പേടിച്ച് മുഖ്യമന്ത്രി; സമര ഗേറ്റ് വീണ്ടും അടച്ചു
സമരഗേറ്റ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ്
വി.ഡി.സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ സെക്രട്ടറിയേറ്റിലെ സമരഗേറ്റ് തുറന്നത് വലിയ വാർത്തയായിരുന്നു. പിആർ ഏജൻസികൾ പുതിയ മുഖ്യമന്ത്രിയെ വാഴ്ത്തിയാണ് സമരഗേറ്റ് തുറന്ന വാർത്ത പ്രചരിപ്പിച്ചത്. എന്നാൽ ആ ഗേറ്റ് വീണ്ടും അടച്ചിരിക്കുന്നു...!
പ്രതിഷേധ സമരങ്ങളെ ഭയന്ന് സെക്രട്ടറിയേറ്റിലെ സമരഗേറ്റ് വീണ്ടും അടയ്ക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സമരഗേറ്റ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ സമരഗേറ്റ് തുറക്കില്ലെന്നാണ് വിവരം.
വരുംദിവസങ്ങളിൽ സർക്കാരിനെതിരായ പ്രതിഷേധങ്ങൾ കനക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സമരഗേറ്റ് അടയ്ക്കാൻ പൊലീസ് തീരുമാനിച്ചത്.