1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

പതിമൂന്നുകാരിയെ പീഡിപ്പിച്ച 44 കാരന് 16 വർഷം കഠിനതടവ്

Harassment
മലപ്പുറം: പതിമൂന്നുകാരിയെ പീഡിപ്പിച്ച 44 കാരന് കോടതി 16 വർഷം കഠിനതടവ് വിധിച്ചു. നിലമ്പൂർ അമരമ്പലം കൂറ്റമ്പാറ സ്‌കൂൾപറ്റിയിലെ പനോലൻ അബ്ദുൽ മുജീബ് എന്ന കുയിൽ മുജീബിനെയാണ് കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവത്തെ നടന്നത് 2016 ഫെബ്രുവരി പതിമൂന്നിനാണ്. പൂക്കോട്ടുംപാടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പാണ്ടിക്കാട് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.എം.ദേവസ്യ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

പതിനാറു വർഷവും മൂന്നു മാസവും കഠിന തടവും 65000 രൂപ പിഴയുമാണ് വിധിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി കെ.പി ജോയ് ആണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില് ഒരു വർഷവും അഞ്ചു മാസവും കൂടി സാധാരണ തടവ് അനുഭവിക്കണം. പിഴ അടച്ചാൽ അത് അതിജീവിതയ്ക്ക് നൽകാനാണ് കോടതി വിധി. 
അടുത്ത ലേഖനം
ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന : വനിതാ ഇൻസ്പെക്ടറിൽ നിന്ന് 2.76 ലക്ഷം രൂപ പിടിച്ചു