അഭിറാം മനോഹർ|
Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (10:53 IST)
തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കുടുമ്പലക്കോട് കോഴിപ്പിള്ളി വീട്ടിൽ സഞ്ജയ് എന്ന 24 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ സെപ്തംബർ 19 ന് തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
തമ്പാനൂർ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.