പള്ളിയിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2023 (15:17 IST)
പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർത്ഥിനി പള്ളിയിൽ പ്രാർത്ഥിക്കാൻ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പള്ളിയിലെ കപ്യാരെ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുളയിലെ പള്ളിയിലെ വർഗീസ് തോമസ് എന്ന 63 കാരനാണ് പോലീസ് പിടിയിലായത്.

ക്ലാസിൽ പോകുന്നതിനു മുമ്പ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പള്ളിയും കുട്ടി പഠിക്കുന്ന സ്‌കൂളും ഒരേ കാമ്പൗണ്ടിലാണുള്ളത്. എന്നാൽ സംഭവം ഒളിച്ചു വയ്ക്കാൻ ആദ്യം സമ്മർദ്ദം ഉണ്ടായെങ്കിലും സ്‌കൂൾ അധികൃതർ ഇതിൽ ഇടപെട്ടെങ്കിലും വിവരം പരാതിയായില്ല.

എങ്കിലും കാര്യങ്ങൾ വേറെ തലത്തിലായതോടെ വിവരം സ്‌പെഷ്യൽ ബ്രാഞ്ചിൽ എത്തുകയും ശക്തമായ നടപടി ഉണ്ടാവുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂൾ അധികാരികളും ആദ്യം വിവരം അറിയിക്കാൻ തയ്യാറാകാത്തതിന് കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :