മൂന്നര വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി നൂറു വർഷത്തെ കഠിനതടവ് വിധിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (17:27 IST)
പത്തനംതിട്ട: കേവലം മൂന്നര വയസുമാത്രമുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ കോടതി നൂറു വർഷം കഠിനതടവിനു ശിക്ഷിച്ചു.
പത്തനാപുരം സ്വദേശി വിനോദിനെയാണ് കോടതി കഠിനതടവിനും നാലര ലക്ഷം രൂപ പിഴയും വിധിച്ചത്.


അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില് രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കണം. 2021 ഡിസംബർ പതിനെട്ടിനായിരുന്നു സംഭവത്തെ. ഈ കുട്ടിയുടെ സഹോദരിയായ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ഇപ്പോൾ വിചാരണ നടക്കുകയാണ്. കേസിൽ രണ്ടു പ്രതികളാണുള്ളത് - വിനോദും ഇയാളുടെ ബന്ധുവായ രാജമ്മയും. അഞ്ചു വകുപ്പുകളിലായി ആകെ നൂറുവർഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ ആകെ ഇരുപതു വർഷത്തോടെ ശിക്ഷ തീരും. ജഡ്ജി എ.സമീറാണ് ശിക്ഷ വിധിച്ചത്.

ഗാന്ധിജിയെ കുറിച്ചുള്ള പാഠം പഠിക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എട്ടുവയസ്സുകാരിയെ മാതാവ് കള്ളം പറയരുത് എന്ന് പറഞ്ഞുകൊടുത്തിരുന്നു. ഇതിന്റെ അനുഭവത്തിൽ കുട്ടി തനിക്കും സഹോദരിക്കും നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം കേസായതും പ്രതികൾ പോലീസ് പിടിയിലായതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :