1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

മഞ്ചേരിയില്‍ കുഴിമന്തി കഴിച്ച കുട്ടി ഐസിയുവില്‍

Malappuram
മഞ്ചേരിയില്‍ കുഴിമന്തി കഴിച്ച കുട്ടി ഐസിയുവില്‍. മൂന്നരവയസുകാരനായ അദ്വൈദാണ് ചികിത്സയിലുള്ളത്. മഞ്ചേരി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന സ്ഥാപനത്തില്‍ നിന്നാണ് കുഴിമന്തി കഴിച്ചത്. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് അനില്‍കുമാറിന്റെയും സഹോദരിയുടെയും നാലു കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
 
അനില്‍ കുമാറിന്റെ മൂന്ന് മക്കളായ അമര്‍നാഥ് (12) അഭിനവ് (7), അദ്വൈദ് (മൂന്നര വയസ്സ്) സഹോദരിയുടെ മകളായ അഖില (12) എന്നിവര്‍ക്കാണ് കുഴിമന്തി കഴിച്ച് അസ്വാസ്ഥതകള്‍ ഉണ്ടായത്. കുട്ടികള്‍ക്ക് കടുത്ത പനിയും, വയറ് വേദനയും, ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. ചികിത്സ തേടിയതിനെ തുടര്‍ന്ന് മൂന്നര വയസ്സ് പ്രയമുള്ള അദ്വൈദ് ഒഴിച്ചുള്ള മറ്റുള്ളവര്‍ക്ക് താത്ക്കാലിക ശമനം ഉണ്ടായി. എന്നാല്‍ അദ്വൈദിന് രോഗം കൂടുകയും കടുത്ത പനിയും അപസ്മാരകം അടക്കമുണ്ടാവുകയും ചെയ്തു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കാശുവെച്ചുള്ള ഓൺലൈൻ കളികൾക്ക് വിലക്ക്, കേന്ദ്രത്തിൻ്റെ അന്തിമവിജ്ഞാപനം പുറത്ത്