അനുബന്ധ വാര്‍ത്തകള്‍
- എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
- പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി
- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട പ്രതിയെകുറിച്ചുള്ള വിവരംകിട്ടി; മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി
- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ്: പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
- കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സില്‍ക്സില്‍ തീപ്പിടിത്തം; രണ്ടു കാറുകള്‍ കത്തി നശിച്ചു
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും
എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പൊള്ളലേറ്റ് ചികിത്സയില്‍കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനമായി.
ഞായറാഴ്ച രാത്രി 09.20ഓടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഒരാള്‍ യാത്രക്കാരുടെമേല്‍ പെട്രോളൊഴിച്ച് തീകത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത് സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകള്‍ രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. തലയടിച്ച് വീണാണ് മരണം.