പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (19:37 IST)
പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് കിഴക്കഞ്ചേരി കൊന്നക്കല്‍ കാവിലാണ് വൃദ്ധയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊന്നക്കല്‍ കോഴിക്കാട്ടില്‍ പാറുകുട്ടിയെയാണ് ഭര്‍ത്താവ് നാരായണന്‍കുട്ടി വെട്ടികൊലപ്പെടുത്തിയത്. ദമ്പതികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പ്രകോപിതനായ നാരായണന്‍കുട്ടി ഭാര്യയെ വെട്ടികൊല്ലുകയായിരുന്നു. കൊലാപാതകത്തെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :