പ്രതിപക്ഷത്തായിരുന്നപ്പോൾ ഒരു നിലപാട്, ഇപ്പോൾ മലക്കംമറിയുന്നു; സതീശൻ സർക്കാരിനെതിരെ തൃശൂർ അതിരൂപത
വി.ഡി.സതീശൻ സർക്കാരിനെതിരെ തൃശൂർ അതിരൂപത മുഖപത്രം 'കത്തോലിക്കാസഭ'യിൽ വിമർശനം. 'വീണ്ടും ധൂർത്തിന്റെ പിന്നാലെ' എന്നാണ് സതീശൻ സർക്കാരിന്റെ അഞ്ച് മാസത്തെ ഭരണത്തെ പത്രത്തിൽ വിമർശിച്ചിരിക്കുന്നത്.
വി.ഡി.സതീശൻ തന്റെ മുൻ നിലപാടുകളിൽ മലക്കം മറിയുകയാണെന്ന വിമർശനവും 'കത്തോലിക്കാസഭ' ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോൾ സർക്കാരിന്റെ ധൂർത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചു വിമർശിച്ച് നടന്നവർ അധികാരം കിട്ടിയതോടെ നിലപാടുകളിൽ മലക്കംമറിയുകയാണ് സതീശൻ ചെയ്തതെന്നാണ് വിമർശനം.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയും മരുന്ന് ക്ഷാമവും രൂക്ഷമാണെന്ന് കത്തോലിക്കാസഭയിൽ പറയുന്നുണ്ട്. ഇതിനിടയിലാണ് മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകിയിരിക്കുന്നതെന്നും വിമർശിച്ചിരിക്കുന്നു.
