'സഭയിൽ പോലും എന്തിനാണ് കള്ളം പറയുന്നത്'; മുഖ്യമന്ത്രിക്കെതിരെ വളർമതി
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് സമരനായിക വളർമതി. നിയമസഭയിൽ പോലും മുഖ്യമന്ത്രി കള്ളം പറയുകയാണെന്ന് വളർമതി പറഞ്ഞു.
സമരക്കാരുമായി എട്ട് തവണ ചർച്ച നടത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ രണ്ട് തവണ മാത്രമാണ് കണ്ടത്. സഭയിൽ പോലും മുഖ്യമന്ത്രി കള്ളം പറയുന്നത് എന്തിനാണെന്നും വളർമതി ചോദിച്ചു. മുൻ സർക്കാർ അവരെ പരിഗണിച്ചില്ല, അതുകൊണ്ട് ഞങ്ങളും പരിഗണിക്കുന്നില്ല എന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നും അവർ ചോദിച്ചു.
കാര്യസാധ്യത്തിനായി തന്നോട് അധികം സമ്മർദ്ദം ചെലുത്തരുതെന്നാണ് നേരിൽ കണ്ടപ്പോൾ മുഖ്യമന്ത്രി പറഞ്ഞത്. 'ഡോണ്ട് പ്രഷർ മി' എന്ന് മുഖ്യമന്ത്രി പറയുകയായിരുന്നെന്നും വളർമതി കൂട്ടിച്ചേർത്തു.
