'കിച്ചു രക്ഷപ്പെട്ടു', റോഷ്നയുടെ ചിത്രത്തിന് കീഴിൽ പരിഹാസ കമൻ്റ്, തക്ക മറുപടി നൽകി റോഷ്ണ ആൻ റോയ്
താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് താഴെ വന്ന കമന്റുകളില്‍ അധികവും സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഗ്ലാമര്‍ ചിത്രത്തിന് പരിഹാസ കമന്റുമായി എത്തിയയാള്‍ക്ക് തക്ക മറുപടിയുമായി നടി റോഷ്ണ ആന്‍ റോയ്. മുന്‍ ഭര്‍ത്താവും നടനുമായ കിച്ചു ടെല്ലന്‍സുമായി ബന്ധപ്പെടുത്തിയായിരുന്നു കമന്റ്. താരവുമായി വിവാഹമോചിതയായ റോഷ്ണ ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങുന്നതിന്റെ ഭാഗമായി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിന് കീഴിലാണ് ഒരാള്‍ കിച്ചു രക്ഷപ്പെട്ടെന്ന കമന്റുമായി എത്തിയത്. 'അതങ്ങനെയല്ല ബേബ്, ഞാന്‍ അതിജീവിച്ചു' എന്നായിരുന്നു റോഷ്ണയുടെ മറുപടി.
താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് താഴെ വന്ന കമന്റുകളില്‍ അധികവും സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. ഇതിന് മറുപടിയായി സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയെന്നും റോഷ്ണി മറുപടി നല്‍കി. 390 രൂപയ്ക്കാണ് താരം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലവിലൂടെയാണ് റോഷ്ണ ശ്രദ്ധെയയായത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍,ധമാക്ക എന്നിവയാണ് റോഷ്ണ അഭിനയിച്ച മറ്റ് സിനിമകള്‍. കഴിഞ്ഞ വര്‍ഷമാണ് കിച്ചു ടെല്ലസുമായി വിവാഹബന്ധം വേര്‍പിരിയുന്നതായി റോഷ്ണ വെളിപ്പെടുത്തി. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കിച്ചു ടെല്ലന്‍സ്.ALSO READ: റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; പങ്കാളി 'സെലിബ്രിറ്റി' അല്ല !
