അനുബന്ധ വാര്‍ത്തകള്‍
- ആരും പട്ടിണി കിടക്കരുത്; വീണ്ടും സാമൂഹ്യ അടുക്കള തുടങ്ങണമെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരത്തിന് പുറമേ ഈ ജില്ലകള്‍ കൂടി സി കാറ്റഗറിയിലേക്ക്; നിയന്ത്രണം കടുപ്പിക്കും
- കോവിഡ് തീവ്രവ്യാപനം തുടരുന്നു; കേരളത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണത്തിനു സാധ്യത
- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ എപ്പോള്‍ കുറയും? സൂചന നല്‍കി കേന്ദ്രം
- കേരളം വീണ്ടും ലോക്ക്ഡൗണിലാകുമോ? സാധ്യത ഇങ്ങനെ
ലോക്ക്ഡൗണ്‍ വരുന്നു പഞ്ചായത്തുകളില്‍; ജില്ലാ അടിസ്ഥാനത്തിലും നിയന്ത്രണം
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ 51,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.60 ആണ്. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കോവിഡ് മൂന്നാം തരംഗം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കടുപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഗുണം ചെയ്യുമെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്.