1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Restrictions Kerala Coronavirus

കോവിഡ് തീവ്രവ്യാപനം തുടരുന്നു; കേരളത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണത്തിനു സാധ്യത

Covid
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണത്തിനു സാധ്യത. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. സി കാറ്റഗറിയിലുള്ള തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോള്‍ കടുത്ത നിയന്ത്രമുള്ളത്. കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഫെബ്രുവരി ആറുവരെ അമ്പതിനായിരത്തോടടുപ്പിച്ച് വ്യപനം തുടരുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്. അതുകൊണ്ട് ഫെബ്രുവരി പകുതി വരെ സംസ്ഥാനത്ത് കാറ്റഗറി തിരിച്ചുള്ള നിയന്ത്രണം തുടര്‍ന്നേക്കും. 
 
അടുത്ത ലേഖനം
എയര്‍ ഇന്ത്യയെ നാളെ ടാറ്റയ്ക്ക് കൈമാറും: അന്ന് സര്‍ക്കാരിന് വിറ്റത് 2.8 കോടിക്ക്, തിരിച്ചെടുക്കുന്നത് 18000 കോടി രൂപയ്ക്ക്