അനുബന്ധ വാര്‍ത്തകള്‍
- വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി
- ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ!, വസ്ത്രം വാങ്ങാനായി 11 കോടി : വയനാട് ദുരന്തത്തിൽ ചെലവിട്ട് കണക്ക് പുറത്ത്
- വയനാട് ദുരിത ബാധിതര്‍ക്ക് ആശ്വാസം; വായ്പ്പകള്‍ എഴുതി തള്ളുമെന്ന് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം
- Kerala Blasters: ഓരോ ഗോളിനും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; 'ഗോള്‍ ഫോര്‍ വയനാട്' ക്യാംപയ്നുമായി കേരളത്തിന്റെ മഞ്ഞപ്പട
- വയനാടിന് താങ്ങായി ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്കി രാഹുല്‍ ഗാന്ധി
നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കാൻ തീരുമാനമായി. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനമാണ് വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗത്തിൽ തിരുമാനമായത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവർണറോട് ശുപാർശ ചെയ്യും. മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിനു സമർപ്പിച്ച കാര്യങ്ങളും ചർച്ചയായി. എന്നാൽ ഇതിലെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദം ദോഷം ചെയ്യുമെന്നു ചില മന്ത്രിമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ആറു മൊബൈൽ കോടതികളെ റഗുലർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാത്തനും തീരുമാനമായി. ഇതനുസരിച്ച് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് മാറ്റുക.