അനുബന്ധ വാര്‍ത്തകള്‍
- കുഞ്ഞുമോളെ ഇടിച്ചുവീഴ്ത്തിയ കാര്‍ പിന്നിലേക്ക് എടുത്ത് വീണ്ടും കയറ്റിയിറക്കി; വാഹനം ഓടിച്ചിരുന്ന യുവാവും വനിത സുഹൃത്തും മദ്യപിച്ചിരുന്നു
- ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു
- ഓണാഘോഷത്തിനിടെ അപകടമരണങ്ങള്‍ നിരവധി; മംഗലപുരത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
- ഓണാഘോഷത്തിനിടയിലെ ഇഡ്ഡലി തീറ്റ മത്സരം; പാലക്കാട് ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50കാരന്‍ മരിച്ചു
- ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം: മമ്മൂട്ടി
ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു
തിരുവനന്തപുരം:ബൈക്ക് യാത്രക്കാരന്‍ വാഹനം നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് മരിച്ചു. കല്ലറ നീറുമണ്‍കടവ് സ്വദേശി സഞ്ജു എന്ന 45 കാരന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടം നടന്നത്. കുടുംബ വീട്ടിലേയ്ക്ക് പോയതായിരുന്നു സഞ്ജു. ബുധനാഴ്ച രാവിലെ കുടുംബ വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിന്റെ ബൈക്ക് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കിണറ്റില്‍ നോക്കിയപ്പോഴാണ് സഞ്ജുവിനെ കണ്ടത്. അയല്‍വാസികള്‍ പാങ്ങോട് പൊലീസിനെ വിവരമറിയിച്ചപ്പോള്‍ ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും എന്നു പോലീസ് അറിയിച്ചു.