അനുബന്ധ വാര്‍ത്തകള്‍
- പെയ്‌തൊഴിയാതെ മഴ; മുല്ലപ്പെരിയാർ പരമാവധി സംഭരണശേഷിയിലേക്ക്, സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാൻ നീക്കം
- ഏതു തുകയും ചെറുതല്ല, സഹകരണം അനിവാര്യം; പ്രളയക്കെടുതി നേരിടാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി
- ദുരിതം വിതച്ച് കനത്ത മഴ; 12 ജില്ലകളിൽ റെഡ് അലർട്ട്, 7 മരണം, പുഴകളും തോടുകളും കരകവിഞ്ഞു - മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു
- മഴയ്ക്ക് ശമനമില്ല; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു
- സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നൽകിയ 10 സുപ്രധാന വിവരങ്ങൾ
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(16.08.18 വ്യാഴാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്.
നിർത്താതെ പെയ്യുന്ന മഴയിൽ വ്യാപകമായ നാശനഷ്‌ടങ്ങൾ ഉണ്ട്. ഇതുവരെ സംസ്ഥാനത്ത് ഏഴ് മരണം റിപ്പോർട്ട് ചെയ്‌തു. മഴ കനത്തത്തോടെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങീ ജില്ലകളില്‍ റെഡ് അലാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണസജ്ജമാവണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.