1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum - Nagarkovil root train

തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു; ട്രെയിൻ സർവീസ് മുടങ്ങി

തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു; ട്രെയിൻ സർവീസ് മുടങ്ങി

ട്രെയിൻ
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു വീണതിനാൽ ട്രെയിൻ സർവീസ് മുടങ്ങി. ഗതാഗതം തൽക്കാലം നിർത്തിവയ്‌ക്കുകയും ചെയ്‌തു. മണ്ണു നീക്കിക്കൊണ്ടിരിക്കുകയാണ്. 
 
ഐലൻഡ് എക്സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും. ആലുവ പാലത്തിൽ വെള്ളം അപകടനിലയിലെത്തിയിട്ടില്ലെങ്കിലും വെള്ളം പൊങ്ങുന്നതിനാൽ ആലുവയ്ക്കും തൃശൂരിനുമിടയിൽ വേഗനിയന്ത്രണത്തിനു സാധ്യത.
About Writer
Rijisha M.
അടുത്ത ലേഖനം
മമ്മൂട്ടിയുടെ ആ ഉപദേശത്തിന് ഇന്നും വിലയുണ്ട്; മനസ്സ് തുറന്ന് നിവിൻ പോളി