പെയ്‌തൊഴിയാതെ മഴ; മുല്ലപ്പെരിയാർ പരമാവധി സംഭരണശേഷിയിലേക്ക്, സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാൻ നീക്കം

പെയ്‌തൊഴിയാതെ മഴ; മുല്ലപ്പെരിയാർ പരമാവധി സംഭരണശേഷിയിലേക്ക്, സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാൻ നീക്കം

തൊടുപുഴ| Rijisha M.| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (12:07 IST)
സംസ്ഥാനത്ത് ശക്തമായ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, കൂടുതൽ വെള്ളം തുറന്നുവിടാൻ തമിഴ്‌നാട് സർക്കാർ വിസമ്മതം പ്രകടിപ്പിക്കുകയാണ്. കൂടാതെ, സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാനാണ് നീക്കം.

സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയർത്താം. ആ ജലനിരപ്പ് എത്തിക്കാനാണ് തമിഴ്നാടിന്റെ ശ്രമം. എന്നാൽ അത് വലിയ സുരക്ഷാ ഭീഷണിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നീരൊഴുക്ക് കൂടിയതുകാരണം, ചെറുതോണി ഡാമിലെ ഷട്ടറുകൾ ഇതിനകം തന്നെ തുറന്നിട്ടായിരുന്നു. അതേസമയം തന്നെയാണ് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളവും ഇപ്പോൾ ചെറുതോണിയിലേക്ക് എത്തുന്നത്.

സെക്കൻഡിൽ 13,93,000 ലീറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവ് മാത്രമാണ്. അതുകൊണ്ടുതന്നെ ജലനിരപ്പ് ഉടൻതന്നെ 142 അടുയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഡാമിന്റെ സ്പിൽവേ തുറന്ന് ഉയർന്ന തോതിൽ വെള്ളം വിടുന്നതാണെന്ന് ഇടുക്കി ജില്ലാ കലക്‌ടർ. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കലക്‌ടർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :