1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. LDF UDF Tight Fight in Kerala

ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി പ്രീ-പോൾ സർവേ

സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇത്തവണ നടക്കുക

Welfare Pension, Pinarayi Vijayan, LDF, Pension Kerala, Welfare Pension Pinarayi Vijayan Government, ക്ഷേമ പെന്‍ഷന്‍, പിണറായി വിജയന്‍, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു, എല്‍ഡിഎഫ് സര്‍ക്കാര്‍, മൂന്നാം പിണറായി സര്‍ക്കാര്‍
സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് ഭരണത്തിനു സാധ്യതയെന്ന് മാതൃഭൂമി പ്രീ-പോൾ സർവേ. ആകെയുള്ള 140 മണ്ഡലങ്ങളിൽ 66 മുതൽ 77 വരെയുള്ള സീറ്റുകൾ നേടി എൽഡിഎഫ് ഭരണത്തിലെത്തുമെന്നാണ് മാതൃഭൂമി സർവേ പ്രവചിക്കുന്നത്. 
 
സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇത്തവണ നടക്കുക. പത്ത് വർഷം പൂർത്തിയാക്കിയ ഒരു സർക്കാരിനെതിരെ കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. യുഡിഎഫിനു 62 സീറ്റുകൾ ലഭിച്ചേക്കാം. ബിജെപിക്കു എവിടെയും വ്യക്തമായ ആധിപത്യം പ്രവചിച്ചിട്ടില്ല. 
 
വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും എൽഡിഎഫിനാണ് ആധിപത്യം. വടക്കൻ കേരളത്തിൽ എൽഡിഎഫ് 28 സീറ്റിലും യുഡിഎഫ് 26 സീറ്റിലും മുന്നിട്ടുനിൽക്കുന്നു. ഇവിടെ ആറ് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മധ്യ കേരളത്തിൽ യുഡിഎഫിനാണ് മേൽക്കൈ. ഇവിടെ യുഡിഎഫ് 27 സീറ്റുകളിൽ മുന്നിലുള്ളപ്പോൾ എൽഡിഎഫ് 21 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. വെറും രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് മധ്യകേരളത്തിൽ ടൈറ്റ് ഫൈറ്റ് പ്രവചിക്കപ്പെടുന്നത്. തെക്കൻ കേരളത്തിൽ എൽഡിഎഫ് ആണ് മുന്നേറ്റം നടത്തുന്നത്. ഇവിടെ എൽഡിഎഫ് 20 സീറ്റുകളിലും യുഡിഎഫ് 15 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
About Writer
രേണുക വേണു