യുട്യൂബറായ വനിതാ ഡോക്ടര്‍ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയില്‍ നിന്ന്

രേണുക വേണു| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (08:30 IST)

ആയുര്‍വേദ ഡോക്ടറും യുട്യൂബറുമായ യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കര്‍ (32) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. തൃത്താല പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കള്‍: മിത്രന്‍, ബാല
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :