1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. caste discrimination and abuse dalit boy commit suicide

ജാതീയ അധിക്ഷേപം : ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Abuse
ജയ്പുർ : ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന പതിനഞ്ചുകാരനായ ദളിത് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോൽപുത്‌ലിയിൽ ജാതീയ അധിക്ഷേപത്തെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം.
 
സംഭവത്തെ തുടർന്ന് രണ്ടു അധ്യാപകരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സ്‌കൂളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധം ഉയർന്നിട്ടുണ്ട്. പട്ടികജാതി - പട്ടിക വർഗ വിഭാഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
 
എന്നാൽ രണ്ട് അധ്യാപകർ നിരന്തരം തന്നെ അപമാനിക്കുന്നതായി പരാതി പറഞ്ഞിട്ടും സ്‌കൂൾ അധികൃതർ നടപടി എടുക്കാൻ തയ്യാറായില്ലെന്ന് വിദ്യാർത്ഥി പിതാവിനോട് പറഞ്ഞിരുന്നു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് അധികാരികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.   
 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
Uthradam: ഇന്ന് ഉത്രാടം, ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍