1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Aparna Nair Suicide

സിനിമ-സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സംഭവ സമയത്ത് അപര്‍ണയുടെ അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം

Actress Aparna Nair Suicide
സിനിമ-സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പി.ആര്‍.എസ്. ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. 
 
സംഭവ സമയത്ത് അപര്‍ണയുടെ അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കരമന പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. 
 
മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. 
 
ഭര്‍ത്താവ് : സഞ്ജിത്ത്, മക്കള്‍: ത്രയ, കൃതിക 
 
അടുത്ത ലേഖനം
15ഓളം ഭാഷകളില്‍ കത്തനാര്‍, വേള്‍ഡ് വൈഡ് റിലീസ് റിലീസ്,2024-ല്‍ തിയറ്ററുകളിലേക്ക്