തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യർ| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (12:26 IST)
തിരുവനന്തപുരം: നവവധുവിനെ അരുവിക്കരയിലെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ എന്ന 23 കാരിയാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. കഴിഞ്ഞ ജൂൺ പന്ത്രണ്ടിനായിരുന്നു അക്ഷയ് സ്വദേശിനിയായ രേഷ്മയെ വിവാഹം കഴിച്ചത്. വീട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :