അനുബന്ധ വാര്‍ത്തകള്‍
- പീഡനക്കേസിലെ പ്രതിയുടെ പിതാവും പിടിയില്‍
- 42കാരിക്ക് വിവാഹ വാഗ്ദാനം നല്കി 26 കാരന് പീഡിപ്പിച്ചു
- വീട്ടമ്മയെ പീഡിപ്പിച്ച ഭര്‍ത്താവിന്റെ സുഹൃത്തിനും കൂട്ടര്‍ക്കുമെതിരെ കേസ്
- എസ് ഐക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു
- പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതിയുടെ വിവാഹ പന്തലില്‍ നിന്ന് പൊലീസിന്റെ അറസ്റ്റ്
കുന്നിക്കോട് പീഡനക്കേസ്: മൂന്നു പേര് പിടിയില്‍
കൊല്ലം ജില്ലയിലെ കുന്നിക്കോട്ട് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി അറസ്റ്റിലായ മൂന്നു പേരെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര് കുടുങ്ങുമെന്നാണ് സൂചന. പുനലൂര്‍ ഡി.വൈ.എസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നായിരുന്നു പോലീസില്‍ നല്‍കിയ പരാതി. ഇതുമായി ബന്ധപ്പെട്ട ചക്കുവരയ്ക്കല്‍ സ്വദേശികളായ രതീഷ് മോന്‍, സജി, മൈലം സ്വദേശി രതീഷ് എന്നിവരാണ് ഇപ്പോള്‍ പിടിയിലുള്ളത്.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും പരാതി ഉയര്‍ന്നതും. കഴിഞ്ഞ ഒരു വര്‍ഷമായി മൂവരും തന്നെ പീഡിപ്പിച്ചു വരികയാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.