അനുബന്ധ വാര്‍ത്തകള്‍
- കായംകുളത്ത് നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു
- കുമ്പള ചേടിഗുമ വനത്തില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍
- കൊവിഡ് രോഗിയായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് മദ്യം എത്തിച്ചു നല്കി; മദ്യപിച്ച് ഫിറ്റായ രോഗി ആശുപത്രിയില്‍ ബഹളംകൂട്ടി; ഭാര്യക്കെതിരെ കേസ്
- കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകിയില്ല, അമ്മയുടെ കൈകൾ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചൊടിച്ചു, വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി 23 കാരൻ
- ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക: മുന്നുപേരെ കൊലപ്പെടുത്തി തലയറുത്ത് പ്രദർശിപ്പിച്ചു, അതേ രിതിയിൽ പ്രതികാരം
തൊഴിലാളി വെട്ടേറ്റു മരിച്ചു : തൊട്ടുപിറകെ മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കള്‍ തൂങ്ങിമരിച്ചു
വഴിയരുകില്‍ തൊഴിലാളി വെട്ടേറ്റു മരിച്ചു മണിക്കൂറുകള്‍ക്കകം കൊലപാതകത്തിലെ മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എണ്ണമില്‍ തൊഴിലാളിയായ കുമ്പള നായ്ക്കാപ്പ മുജ്ജുന്‍കാവ് സുന്നാഗുലി റോഡില്‍ താമസം ഹരീഷ് എന്ന മുപ്പത്തെട്ടുകാരനാണ് തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ വഴിയരുകില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്.
എന്നാല്‍ കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് കൊലപാത കേസിലെ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ മുഖ്യപ്രതിയായ ശ്രീകുമാറിന്റെ അടുത്ത സുഹൃത്തുക്കളായ കൂലി തൊഴിലാളികള്‍ രണ്ട് മരങ്ങളിലായി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുമ്പള കുണ്ടങ്കാരടുക്ക എസ് ടി കോളനി നിവാസി റോഷന് (20), മാണി (20) എന്നിവരാണ് ഹരീഷ് മരിച്ച സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണനഗര്‍ കെ.ഡി മൂലയിലെ കാറ്റില്‍ തൂങ്ങിമരിച്ചത്.
ഹരീഷ് ജോലി ചെയ്യുന്ന മില്ലിലെ ഡ്രൈവറാണ് മുഖ്യപ്രതിയായ ശ്രീകുമാര്‍. ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് പിടികൂടി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.