1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kayamkulam Murder Case Siyad

കായംകുളത്ത് നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു

കായംകുളം
കഴിഞ്ഞ ദിവസം രാത്രി യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു. കായംകുളം എം.എസ് .എം സ്‌കൂളിനടുത്തുള്ള വൈദ്യന്‍ വീട്ടില്‍ സിയാദ്(35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഫയര്‍ ഫോഴ്സ് സ്റ്റേഷന് സമീപത്തെ റോഡിലായിരുന്നു സംഭവം നടന്നത്. കുത്തേറ്റു രക്തം വാര്‍ന്ന നിലയില്‍ കിടന്ന സിയാദിന്റെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
സംഭവത്തോടനുബന്ധിച്ച വേട്ട മുജീബ് എന്ന ക്വട്ടേഷന്‍ സംഘ നേതാവിനെ പോലീസ് തിരയുന്നു. ഇയാള്‍ കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സി.പി.എം ആഹ്വാന പ്രകാരം  കായംകുളം നഗരസഭാ പരിധിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തൊഴിലാളി വെട്ടേറ്റു മരിച്ചു : തൊട്ടുപിറകെ മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കള്‍ തൂങ്ങിമരിച്ചു