കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകിയില്ല, അമ്മയുടെ കൈകൾ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചൊടിച്ചു, വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി 23 കാരൻ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (11:33 IST)
പറ്റ്ന: കഞ്ചാവ് വാങ്ങാന്‍ 50 രൂപ നൽകാത്തതിന്റെ പകയിൽ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി 23 കാരനായ മകൻ. ബിഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. ക്രൂരമായി മർദ്ദിച്ചും നിലത്തിട്ട് വലിച്ചിഴച്ചും വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചുമായിരുന്നു കൊലപ്പാതകം. മയക്കുമരുന്നിന് അടിമയായ നയീം പവാറിയാണ് അമ്മ ബീവിയെ കൊലപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിൽപോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കഞ്ചാവ് വാങ്ങാന്‍ നയീം അമ്മയോട് 50 രൂപ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലെന്ന് പറഞ്ഞ് അമ്മ ബീവി മകന്റെ ആവശ്യം നിരസിച്ചു. ഇതില്‍ പകയിൽ 23കാരന്‍ ഇരുമ്പ് വടി ഉപയോഗിച്ച് അമ്മ ബീവിയെ തുടര്‍ച്ചയായി അടിച്ചു. ആക്രമണത്തിൽ ബീവിയുടെ രണ്ടു കൈയും ഒടിഞ്ഞിരുന്നു. എന്നിട്ടും പക ഒടുങ്ങാതെ സ്ത്രീയെ തളളി താഴെയിട്ട ശേഷം തുണി വായില്‍ തിരുകി ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇളയ സഹോദരന്‍ വീട്ടിലേക്ക് എത്തുന്നത്. ഇതോടെ നയിം വീട്ടിൽനിന്നും രക്ഷപ്പെടുകയായിരുന്നു. ബീവിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :