1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cockroach Janata Party X account withheld india abhijeet dipke alleges censorship

എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്?, കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

CJP,Twitter, Abhijeet Dipke,BJP,Social Media
സോഷ്യല്‍മീഡിയയിലെ യുവജനങ്ങള്‍ക്കിടയില്‍ അതിവേഗത്തില്‍ ജനപ്രീതി നേടിയ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞു. നിയമപരമായ ആവശ്യത്തെതുടര്‍ന്നാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ലഭ്യമാവാത്ത തരത്തില്‍ കണ്‍ട്രി ബ്ലോക്ക് ചെയ്തതെന്ന് എക്‌സ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. എന്നാല്‍  എക്‌സിന്റെ ഭാഗത്ത് നിന്നുള്ള പെട്ടെന്നുള്ള നടപടിക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും ഓണ്‍ലൈന്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും കൂട്ടായ്മയുടെ സ്ഥാപകനായ അഭിജീത്  ദിപ്‌കെ ആരോപിച്ചു.
 
രാജ്യത്തെ യുവജനങ്ങള്‍ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ, ഭരണപരമായ പരാജയങ്ങള്‍ക്ക് എന്നിവയ്‌ക്കെതിരെ രൂപം കൊണ്ട കൂട്ടായ്മയായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി. രാജ്യത്തെ യുവജനങ്ങള്‍ പാറ്റകളെപോലെയാണെന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഓണ്‍ലൈനില്‍ കൂട്ടായ്മ രൂപം കൊണ്ടത്.ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കോക്രോച്ച് ജനതാപാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് 13 ദശലക്ഷം ഫോളോവേഴ്‌സ് പിന്നിട്ടുകഴിഞ്ഞു. വെറും നാല് ദിവസങ്ങള്‍ക്കുള്ളിലാണ് രാജ്യത്തെ പ്രധാനരാഷ്ട്രീയ കക്ഷികളേക്കാള്‍ ഫോളോവേഴ്‌സ് ഒരു പാരഡി അക്കൗണ്ട് സ്വന്തമാക്കിയത്.
 
യുവാക്കളുടെ വായ മൂടിക്കെട്ടാനുള്ള നടപടികളാണ് കേന്ദ്രം നടത്തുന്നതെന്നും തൊഴിലില്ലായ്മ, പണപ്പെരുപ്പം കാരണം തകര്‍ന്ന യുവാക്കളുടെ നിരാശയുടെ പ്രതിഫലനം മാത്രമാണ് പുതിയ പ്രസ്ഥാനമെന്നും ദീപ്‌കെ പറയുന്നു. സെക്കുലര്‍, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി എന്ന സ്ലോഗനുമായി മുന്നോട്ട് പോകുന്ന കൂട്ടായ്മയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇതിനോടകം 3.5 ലക്ഷത്തിലധികം യുവാക്കള്‍ ഔദ്യോഗിക അംഗത്വമെടുത്തിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ദീർഘദൂര ബസുകളിൽ എങ്ങനെ ഫ്രീ കൊടുക്കും; യു ടേൺ അടിക്കാൻ യുഡിഎഫ്