അനുബന്ധ വാര്‍ത്തകള്‍
- നേമത്ത് രാജീവ് ചന്ദ്രശേഖർ, കായംകുളത്ത് ശോഭാ സുരേന്ദ്രൻ : ആദ്യഘട്ടമായി 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12 മുതൽ പ്രചാരണം തുടങ്ങും
- R Sreelekha: തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി; മുന്‍ ഡിജിപി ആര്.ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും
- Krishna Kumar Family: മമ്മൂട്ടിയുടെ കൗൺസിലിംഗ് കാരണമാണോ കൃഷ്ണകുമാറും സിന്ധുവും വിവാഹം ചെയ്തത്?; രസകരമായ കഥ ഇങ്ങനെ
- സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ
- BJP candidates for Assembly Election 2026: തൃശൂരിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു
വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍
ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പിടിവലി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് പിന്നാലെ നടന് കൃഷ്ണകുമാറാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്പര്യം അറിയിച്ചത്. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവാണെന്നും അവിടെ നിന്ന് മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം മേയര്‍ സ്ഥാനം വിവി രാജേഷിന് നല്കിയ സാഹചര്യത്തില്‍ ആര് ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 25 കൊല്ലമായി താന്‍ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവെന്നും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ എല്ലാരുമായും അതീതമായ വ്യക്തിബന്ധമുണ്ട്. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഏത് സീറ്റാണെങ്കിലും സ്വീകരിക്കും. വട്ടിയൂര്‍ക്കാവിലെ പ്രശ്നങ്ങള്‍ എന്താണെന്ന് അവിടെയുള്ളയാള്‍ എന്ന നിലയില്‍ അറിയാം. വട്ടിയൂര്‍ക്കാവ് സീറ്റ് ലഭിച്ചാല്‍ ഏറെ സന്തോഷം. കൃഷ്ണകുമാര്‍ പറഞ്ഞു.