അനുബന്ധ വാര്‍ത്തകള്‍
- തിരുവമ്പാടിയില്‍ റോഡില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
- പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങിമരിച്ചു
- കുടുംബ വഴക്ക്: റിട്ട. എസ്.ഐ തൂങ്ങി മരിച്ചു
- സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
- മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി
യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ആറ് വയസും ആറുമാസവും പ്രായമുള്ള രണ്ടു കുട്ടികളുമൊത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് സൂചന. വടകര തിരുവള്ളൂരിലാണ് കഴിഞ്ഞ ദിവസം ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുനിയിൽ മഠത്തിൽ അഖില (32) മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്. കുട്ടികളെ രണ്ടു പേരെയും ശരീരത്തിൽ കെട്ടിവച്ചശേഷം യുവതി കിണറ്റിൽ ചാടിയിരിക്കാം എന്നാണു പോലീസ് നിഗമനം. അഖിലയെ ഭർത്താവ് ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറ്റിൽ കണ്ടെത്തിയത്.
ഫയർ ഫോഴ്സ് എത്തി ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.
അടുത്ത ലേഖനം