1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Hanging
കന്യാകുമാരി : തമിഴ് നാട്ടിലെ നാഗർകോവിലിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി ജില്ലയി മേലച്ച വയലിലെ ചേർമദുരയുടെ മകൾ ഗീത എന്ന 19 കാരിയാണ് തുണ്ടി മരിച്ചത്.
 
ഗീത പഠിക്കുന്ന രേരേ കാൽ പൂത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വടശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടു് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു; കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍